വാട്‌സ്ആപ്പിൻ്റെ പുതിയ അപ്‌ഡേറ്റ്…


മെറ്റയുടെ വാട്‌സ്ആപ്പില്‍ ചാറ്റ് തീം കസ്റ്റമൈസേഷൻ ഫീച്ചർ വരുന്നതായി റിപ്പോർട്ട്. ക്രോസ് പ്ലാറ്റ്ഫാം മെസേജിങ് ആപ്പ് ഒരു ഡിഫോൾട്ട് ചാറ്റ് തീം ഫീച്ചർ വികസിപ്പിച്ചെടുക്കുന്നുണ്ടെന്നും അത് വാൾപേപ്പറിനായുള്ള ഒന്നിലധികം വർണ്ണ ഓപ്ഷനുകളിൽ നിന്നും ആപ്പിൽ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്ന ചാറ്റ് ബബിളുകളിൽ നിന്നും തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുമെന്നുമാണ് സൂചന. ആൻഡ്രോയ‌്ഡിനുള്ള വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ ഈ സവിശേഷത വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.


أحدث أقدم