മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നതിനാലാണ് പൊലീസ് പുതിയ നിര്‍ദ്ദേശങ്ങളുമായെത്തിയത്. മദ്യപിക്കാനായി വാഹനങ്ങളിലെത്തുന്നവര്‍ക്ക് പകരം വാഹനം സജ്ജമാക്കുകയോ അല്ലെങ്കില്‍ പകരം ഡ്രൈവറെ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.
വാഹനത്തില്‍ മദ്യപിക്കാനെത്തുന്നവര്‍ക്ക് ഡ്രൈവറുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കില്‍ മദ്യപിച്ച ശേഷം വാഹനം ഓടിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും സിറ്റി പൊലീസ് അറിയിക്കുന്നു. കഴിഞ്ഞ വെള്ളി മുതല്‍ ഞായര്‍ വരെ നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച 178 പേരെ പൊലീസ് പിടികൂടിയിരുന്നു.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ അപകടങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇതിനായി ബാറുടമകള്‍ സഹകരിക്കണമെന്നാണ് പൊലീസ് അറിയിക്കുന്നത്. ബാറിനുള്ളിലും പുറത്തും സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും സിറ്റി പൊലീസ് നിര്‍ദ്ദേശം നല്‍കിയത്.