സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയില്‍ പ്രതികരിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍. ഇ പി ജയരാജനെ കുറെ കാലമായി സിപിഐഎം ഒതുക്കുകയാണെന്നും പാര്‍ട്ടി പിന്തുണ നല്‍കിയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇ പി ജയരാജനെ പോലെ ഒരാളോട് അങ്ങനെ ചെയ്യാമോയെന്ന ചോദ്യം സമൂഹത്തിന്റെ ഭാഗത്ത് നിന്നുണ്ടെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
‘കുറേ കാലമായി അദ്ദേഹത്തെ പാർട്ടി ഒതുക്കുകയാണ്. എന്നാല്‍ അത് എന്നെക്കുറിച്ചല്ല എന്ന ഒരു മട്ടില്‍ കണ്ണടച്ച് നടക്കുകയായിരുന്നു ഇ പി. ഓരോ സന്ദര്‍ഭത്തിലും നല്‍കേണ്ട പിന്തുണ പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയിട്ടില്ല. അദ്ദേഹത്തിന് കിട്ടുമെന്ന് പ്രതീക്ഷിച്ച പിന്തുണ എല്‍ഡിഎഫില്‍ നിന്നും കിട്ടിയിട്ടില്ല. ഇപ്പോള്‍ അതിന്റെ സ്വാഭാവിക പരിണാമമായ പുറത്താകുക എന്നതിലേക്ക് വന്നു. ഇ പി ജയരാജനെ പോലുള്ള ഒരാളോട് അങ്ങനെ ചെയ്യാമോയെന്ന ചോദ്യം സമൂഹത്തിന്റെ ഭാഗത്തില്‍ നിന്നുമുണ്ട്. ആ ചോദ്യം ചോദ്യമായി നില്‍ക്കുമെന്ന് എനിക്ക് അറിയാം,’ അദ്ദേഹം പറഞ്ഞു.