കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് അകലക്കുന്നത്ത് സ്ഥാപിക്കണംനാട്ടുകാര്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു


അകലക്കുന്നം - കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മൂലം കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് പള്ളിക്കത്തോട്ടില്‍ നിന്നും മാറ്റി അകലക്കുന്നത്തെ പൂവത്തിളപ്പില്‍ എഗ്രിമെന്റ് വച്ച് പണി പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിലേയ്ക്ക് ഉടന്‍ മാറ്റി  പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാര്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു.

 പള്ളിക്കത്തോട്ടിലെ പോലീസ് സ്‌റ്റേഷന് സമീപം പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന സെക്ഷന്‍ ഓഫീസ് പഞ്ചായത്ത് അധികൃതര്‍ കെട്ടടത്തിന്റെ ബലക്ഷയം മൂലം അവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇലക്ട്രിസിറ്റി ബോര്‍ഡിന് കത്ത് നല്കിയിരുന്നു.പുതിയ കെട്ടിടത്തിന് പള്ളിക്കത്തോട്ടില്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ തൊട്ടടുത്ത പഞ്ചായത്തായ  അകലക്കുന്നത്തെ പൂവത്തിളപ്പ് ടൗണില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി കെ എസ് ഇ ബി കരാര്‍ ഉണ്ടാക്കിയിരുന്നു .കരാര്‍ പ്രകാരം കെ എസ് ഇ ബി യ്ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ രീതിയില്‍ സ്വകാര്യവ്യക്തി കെട്ടിടം പണി പൂര്‍ത്തിയാക്കുകയും മറ്റ് സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തപ്പോള്‍ പള്ളിക്കത്തോട്ടിലെ കുറെ പേര്‍ ചേര്‍ന്ന് സെക്ഷന്‍ ഓഫീസ് പള്ളിക്കത്തോട്ടിലെ  ഒരു ഉള്‍പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിക്കണം എന്നാവശ്യപ്പെട്ട്  കൊണ്ട് നിവേദനം നല്കിയിരിക്കുകയാണ്. പള്ളിക്കത്തോടും അകലക്കുന്നവും, എലിക്കുളം കൊഴുവനാല്‍ പഞ്ചായത്തിലെ ചില ഭാഗങ്ങളും ചേര്‍ന്നാണ് പള്ളിക്കത്തോട്ടിലെ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ പൂരിഭാഗം പ്രദേശവും അകലക്കുന്നം പഞ്ചായത്തില്‍ പെട്ടതിനാലും യാത്രാസൗകര്യവും പരിഗണിച്ച് പൂവത്തിളപ്പില്‍ തന്നെ സ്ഥാപിക്കണമെന്നാണ് അകലക്കുന്നം നിവാസികളുടെ ആവശ്യം.അകലക്കുന്നത്തെ കെട്ടിടം ഉടമ ലക്ഷങ്ങള്‍ മുടക്കിയാണ് കെ എസ് ഇ ബി യ്ക്ക് വേണ്ടി സൗകര്യം ഒരുക്കിയത്.അതിനാല്‍ പൂവത്തിളത്തില്‍ തന്നെ സെക്ഷന്‍ ഓഫീസ് സ്ഥാപിച്ചില്ലെങ്കില്‍ കെട്ടിടമുടമയ്ക്ക് വലിയ നഷ്ടം സംഭവിക്കും.
അകലക്കുന്നത്ത് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം സ്വാഗതവും,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജേക്കബ്ബ് തോമസ് നന്ദിയും പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബെറ്റി റോയി,അകലക്കുന്നം പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീലത ജയന്‍,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജാന്‍സി ബാബു,പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ രഘു, ജോര്‍ജ്ജ് മൈലാടി, ഷാന്റി ബാബു,വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ ടോമി ഈരൂരിക്കല്‍,കെ എസ് ബിനോയ്കുമാര്‍,എം എ ബേബി,ബിജു പറമ്പകത്ത്,ടോണി ഇടക്കാട്ട്തറ,ജയകുമാര്‍ കാരിക്കാട്ട്,ഫിലിപ്പ് വെള്ളാപ്പള്ളി,വ്യാപാരി വ്യാപാരി സംഘടനാ പ്രതിനിധി റോയി മാത്യു,ഒട്ടോറിക്ഷാ തൊഴിലാളി പ്രതിനിധി വിജു വേലിക്കാത്ത്,ക്ലബ്ബ് പ്രതിനിധി ടോജി ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
സ്ഥലം എം എല്‍ യ്ക്കും, വകുപ്പുമന്ത്രിയ്ക്കും പാലാ കെ എസ് ഈ ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയാര്‍ക്കും നിവേദനം നല്കുകാനും പ്രതിക്ഷേധം അറിയിക്കാനും  യോഗം തീരുമാനിച്ചു.
أحدث أقدم