സുഹൃത്തുക്കൾക്കൊപ്പം ഗോവയിലെത്തി..കടലിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു..മലയാളി യുവാവിന് ദാരുണാന്ത്യം…


ഗോവയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പള്ളുരുത്തി സ്വദേശി അഫ്താബ് (24 )ആണ് മരിച്ചത്. സുഹൃത്തുക്കളടങ്ങുന്ന ഏഴംഗ സംഘം ആണ് ഗോവയിൽ പോയത്. സുഹൃത്തുക്കളുമായി കടലിൽ കുളിക്കുന്നതിനിടെയാണ് മൂന്ന് പേർ തിരയിൽ പെട്ടത്. മൂവരെയും കരയ്ക്ക് എത്തിച്ചെങ്കിലും അഫ്താബ് മരിച്ചിരുന്നു. അഫ്താബിന്റെ ബന്ധുക്കൾ ഗോവയ്ക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഗോവയിലെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
أحدث أقدم