ആലപ്പുഴ എടത്വ കട്ടപ്പുറം ആൻ്റണി ഫ്രാൻസിസിൻ്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുൻസിറ്റിൽ വെച്ചിരുന്ന 45,000 രൂപയും രണ്ടു ലക്ഷം രൂപ വിലയുള്ള ലാപ്ടോപ്പും ബാങ്കുകളുടെ ചെക്ക് ബുക്കും മോഷണം പോയത്. ആൻ്റണി ഫ്രാൻസിസിൻ്റെ മകൾ കാറിൽ നിന്ന് ഇവ എടുക്കാൻ മറന്നിരുന്നു.
രാവിലെ ഗേറ്റ് തുറക്കാൻ എത്തിയപ്പോൾ താഴ് അറുത്തിട്ടത്ത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള തിരച്ചിലിലാണ് കാറിൽ വെച്ചിരുന്ന പണവും അനുബന്ധരേഖയും നഷ്ടപ്പെട്ട വിവരം അറിയുന്നത്.
സംഭവത്തിൽ എടത്വ പൊലിസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി കേന്ദ്രീകരിച്ചാണ് അന്വഷണം നടക്കുന്നത്. ആലപ്പുഴയിൽ നിന്നെത്തിയ വിരലടയാള വിദഗ്ദരും തെളിവുകൾ ശേഖരിച്ചു.