പെരുവള്ളൂർ:* പറമ്പിൽ പീടികക്ക് സമീപം വരപ്പാറയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്ക്. മരിച്ചവരിൽ ഒരാൾ കരുവാരക്കുണ്ട് സ്വദേശിയും മറ്റെയാൾ സൂപ്പർ ബസാർ സ്വദേശിയുമാണ് എന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ 9 മണിയോടെ വരപ്പാറ ജങ്ഷനിൽ വെച്ചാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ വാഹനത്തിൽ നിന്നും ദൂരേക്ക് തെറിച്ചു വീണു.
അപകടം നടന്ന ഉടനെ പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാർ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലെക്കും മാറ്റി.