മോഹൻലാലും മമ്മൂട്ടിയും അല്ലാതെ വേറെ ആരാണ് പവർ ഗ്രൂപ്പ് ? വെളിപ്പെടുത്തലുമായി ഷക്കീല


ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ വെളിപ്പെടുത്തലുമായി നടി ഷക്കീല രംഗത്ത്.

എല്ലാ ഭാഷയിലും ഇത്തരത്തിലുള്ള ചൂഷണങ്ങൾ നടക്കുന്നുണ്ട്. മലയാള സിനിമയിൽ അന്നും ഇന്നും പവർ ഗ്രൂപ്പുണ്ട്. 'അവർ തന്നെയാണ് ഇപ്പോഴും സിനിമ ഭരിക്കുന്നത്.

മോഹൻലാലും മമ്മൂട്ടിയും അല്ലാതെ വേറെ ആരാണ് പവർ ഗ്രൂപ്പ്. മുകേഷ് ഉണ്ട്, അവർ ഉണ്ട് ഇവർ ഉണ്ട് എല്ലാവരും ഉണ്ട്. പക്ഷേ മെയിൻ മോഹൻലാലും മമ്മൂട്ടിയുമാണ്.'- ഷക്കീല പറഞ്ഞു.

അതേസമയം നടി രൂപശ്രീയുടെ വാതിലിൽ മുട്ടുന്നത് നേരിട്ടുകണ്ട അവരെ രക്ഷിച്ചത് താനാണെന്നും ഷക്കീല തുറന്നുപറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ സംസാരിക്കുകയായിരുന്നു.

'ഒരു സിനിമ, പേരറിയില്ല. ആ സിനിമയിൽ കലാഭവൻ മണി ഉണ്ടായിരുന്നു. ഒരു വീട്ടുജോലിക്കാരിയുടെ വേഷത്തിലാണ് ഞാൻ അഭിനയിക്കുന്നത്. രൂപശ്രീയായിരുന്നു നായിക. അവളുടെ ഓപ്പോസിറ്റ് മുറിയിലായിരുന്നു ഞാൻ. അവർ എൻ്റെയടുത്ത് ഒരു ഹായ് പോലും പറയില്ല. ഞാനും എൻ്റെ അനിയനും മേക്കപ്പ് മാനുമൊക്കെ ചീട്ടുകളിക്കുകയായിരുന്നു, രാത്രി. പന്ത്രണ്ട്, പന്ത്രണ്ടരയായപ്പോൾ ആരോ വാതിലിന് മുട്ടുന്നു, എടീ വെളിയിൽ വാടി എന്നും പറഞ്ഞാണ് മുട്ടുന്നത്. ഞങ്ങൾ വാതിൽ തുറന്നു. രൂപശ്രീയുടെ വാതിലിലാണ് മുട്ടുന്നത്.

ഞാൻ അവനോട് പോകാൻ പറഞ്ഞു. നീ ആരാടി, നീ ഇതിൽ വരരുതെന്ന് അയാൾ. അവസാനം ദേഷ്യത്തിൽ അയാൾ പോയി. ഞങ്ങൾ ഗസ്റ്റ് ഹൗസ് മുഴുവൻ ലോക്ക് ചെയ്തു.

അമേരിക്കൻ അച്ചായൻ എന്നൊരാൾ അവിടെ ഉണ്ടായിരുന്നു. നല്ലൊരു ആൾ. ഞാൻ അച്ചായനോട് അതിരാവിലെ ഈ കുട്ടിയെ ഇവിടെ നിന്ന് രക്ഷിക്കണമെന്ന് പറഞ്ഞു. ഞങ്ങൾ ആ കുട്ടിയെ ആശുപത്രി സ്‌റ്റേഷനിൽ വിട്ടു. ഈ കുട്ടിയുടെ ഭാഗം ഷൂട്ടിംഗ് കഴിഞ്ഞതാണ്. അതുകൊണ്ടാണ് അവർ ഇവളെ ശല്യം ചെയ്തത്.

നടിമാരായ രേഷ്മയേയും മറിയയേയും ചൂഷണം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഷക്കീല വെളിപ്പെടുത്തി.

أحدث أقدم