സംഘടനകൾ പിരിക്കുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണം;ഹൈക്കോടതിയിൽ ഹർജി


കൊച്ചി: സംഘടനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ചുവിട്ട് കൈമാറണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. നടനും അഭിഭാഷകനുമായ സി ഷുക്കൂറാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരാത്ത സ്വകാര്യ വ്യക്തികളും സംഘടനയും പണം പിരിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഹർജി സമർപ്പിച്ചത്.

സംഘടനകളും രാഷ്ട്രീയ പാർട്ടികളും വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ വരാത്തതിനാൽ അവർ പിരിച്ചെടുക്കുന്ന തുകയിൽ സുതാര്യതയുണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു പൊതു അക്കൗണ്ടിലേക്ക് പണം കൈമാറാൻ അല്ലെങ്കിൽ ഹർജിക്കാരൻ്റെ ആവശ്യം. നിയമവിരുദ്ധമായ ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കിൽ പലരുടെയും പണം നഷ്ടപ്പെടുമെന്ന് ഹർജിയിൽ പറയുന്നു.

മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിന് പിന്നാലെ നിരവധി സംഘടനകളാണ് പണം പിരിക്കുന്നത്. വീട് നിർമിച്ച് നൽകാമെന്നും പലരും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ വീടുകളുടെ ഗുണനിലവാരം സർക്കാർ ഉറപ്പുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. സർക്കാരിനെയും പൊലീസ് മേധാവിയെയും കക്ഷി ചേർത്തതിനാലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്
أحدث أقدم