പട്ടിക വിഭാഗ സംവരണത്തിൽ ക്രിമിലെയർ ഏർപ്പെടുന്ന തരത്തിലുള്ള സുപ്രീം കോടതി വിധി പുനപരിശോധിക്കണം എന്ന് സി എസ് ഡി എസ് ആവശ്യപ്പെടുന്നു. ഈ വിധി ഭരണഘടന വിരുദ്ധമാണ്. നാളത്തെ ഹർത്താലിന് പിൻതുണ ഇല്ല

കോട്ടയം : വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിൽ ഹർത്താൽ നടത്തേണ്ടതില്ല എന്നാണ് സി എസ് ഡി എസ് സംസ്‌ഥാന നേതൃത്വത്തിന്റെ തീരുമാനം  അതേസമയം ഈ വിഷയത്തിന്റെ ഗൗരവത്തിൽ എല്ലാ വിഭാഗം ആളുകളും നടത്തുന്ന സമരത്തിന് പിന്തുണ കൊടുക്കുവാനും നിയമ നടപടികൾക്ക് കോടതിയെ സമീപിക്കുവാനും തീരുമാനിച്ചു. ഇതോടൊപ്പം കേന്ദ്ര ഗവണ്മെന്റ് നിയമ നിർമ്മാണം നടത്തി ഈ വിധിയെ മറികടക്കണമെന്നും സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് ആവശ്യപ്പെട്ടു.



أحدث أقدم