ദത്ത് എടുക്കേണ്ട സാഹചര്യം നിലവില്‍ വയനാട്ടില്‍ ഇല്ലെന്ന് മന്ത്രി വീണ ജോര്‍ജ്. കുട്ടികളെ ദത്ത് എടുക്കുന്നതിന് ഒരുപാട് അന്വേഷണങ്ങള്‍ വരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
വയനാട്ടിലെ ദുരന്തത്തില്‍ അമ്മയും അച്ഛനും നഷ്ടപ്പെട്ടത് വളരെ ചുരുക്കം കുഞ്ഞുക്കള്‍ക്കാണെന്നും അവര്‍ എല്ലാവരും ബന്ധുക്കളുടെ സംരക്ഷണത്തില്‍ ആണെന്നും മന്ത്രി പറഞ്ഞു.
കുഞ്ഞുങ്ങളെ ഏറ്റെടുക്കാമെന്ന് പറയുന്നത് ഹൃദയ വിശാലത കൊണ്ടാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി അതിന് പ്രത്യേക നന്ദിയും അറിയിച്ചു