ജൂലൈ 31നാണ് വ്യാജരേഖയുണ്ടാക്കി പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയത്തിയതിനെ തുടർന്നാണ് പൂജയെ യു.പി.എസ്.സി അയോഗ്യയാക്കിയത്. ആരോപണത്തിൽ വിശദീകരണം നൽകാൻ 30ന് വൈകിട്ട് 3.30 വരെ പൂജക്ക് സമയം നൽകിയിരുന്നു. എന്നാൽ കാരണം കാണിക്കൽ നോട്ടീസിനോട് പ്രതികരിക്കാൻ അവർ തയാറായിരുന്നില്ല.
2022ൽ പരീക്ഷയെഴുതനായി വ്യാജ ഒ.ബി.സി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ പൂജ സമർപ്പിച്ചതായാണ് കണ്ടെത്തൽ. അപേക്ഷയിൽ പേരും മാതാപിതാക്കളുടെ പേരും മാറ്റിയിരുന്നു. അനുവദനീയമായതിലും കൂടുതൽ തവണ പരീക്ഷ എഴുതാനാണ് ഇത്തരത്തിൽ ചെയ്തത്. ഇവർക്ക് ഐ.എ.എസ് ലഭിച്ചതും ഒ.ബി.സി, ഭിന്നശേഷി ആനുകൂല്യത്തിലാണ്. നേരത്തെ തട്ടിപ്പു നടത്തിയെന്ന കേസിൽ പൂജ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.