സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്ത്


തിരുവനന്തപുരം: സിപിഎമ്മിന്റെ 24–ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി പാര്‍ട്ടി സമ്മേളന ഷെഡ്യൂളിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി.  ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കും. നവംബറിൽ ആണ് ഏരിയാ സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. ഡിസംബർ, ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനവും ഫെബ്രുവരിയിൽ സംസ്ഥാന സമ്മേളനവും നടക്കും. കൊല്ലത്താണ് ഇത്തവണ സംസ്ഥാന സമ്മേളനം നടക്കുന്നത്. 24–ാം പാർട്ടി കോൺഗ്രസ് തമിഴ്നാട്ടിലെ മധുരയിലാണ്. 
കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രകൃതി ദുരന്തത്തെ നേരിടുന്നതിനുള്ള ശ്രമം നടത്തികൊണ്ടിരിക്കെ രാഷ്ട്രീയ പ്രേരിതമായ പ്രസ്താവന വന്നത് കേന്ദ്രമന്ത്രി അമിത് ഷായുടേത് മാത്രമാണെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. പരസ്പരം യോജിച്ചുനിന്നു പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ഓരോ മനുഷ്യ ജീവനെയും കണ്ടെത്താന്‍ ശ്രമിക്കേണ്ട സമയത്ത് തെറ്റായ സമീപനങ്ങള്‍ ആരെയും സഹായിക്കുന്ന ഒന്നല്ലെന്നും അദേഹം പറഞ്ഞു.
أحدث أقدم