നൽകിയ പരാതികൾ നിരവധി; ഒരു മകൻ 'അമ്മ'യ്ക്കയച്ച കത്തുകൾ എന്ന പുസ്തകം തന്നെ എഴുതാം: ഷമ്മി തിലകൻ





കൊച്ചി: എഎംഎംഎ സംഘടനയിൽ ചട്ടവിരുദ്ധത ഉണ്ടെന്ന് തുറന്നു പറഞ്ഞ് നടൻ ഷമ്മി തിലകൻ. നിരവധി പരാതികൾ നൽകിയിട്ടുണ്ടെന്നും ഒന്നിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം  പറഞ്ഞു. അതിന്റെ കണക്കെടുത്താൽ ഒരു മകൻ അമ്മയ്ക്കയച്ച കത്തുകൾ എന്ന പേരിൽ തനിക്ക് ഒരു പുസ്തകം തന്നെ എഴുതാമെന്നും ഷമ്മി തിലകൻ കൂട്ടിച്ച‍ർത്തു.


ഷമ്മി തിലകന്റെ വാക്കുകൾ

സംഘടനയിൽ ചട്ടവിരുദ്ധത ഉണ്ട്. ഞാനൊരു റിപ്പോ‍ർട്ട് കൊടുത്തിരുന്നു. ഹേമകമ്മറ്റി റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളൊക്കെയാണ് ഞാനും പറഞ്ഞത്. അച്ഛനെ സംഘടനയിൽ നിന്ന് പുറത്താക്കുന്നതിന് പ്രധാനകാരണം ഉള്ളിലെ കാര്യങ്ങൾ പുറത്തുപറഞ്ഞു എന്നതാണ്. അതുകൊണ്ട് ഞാൻ സംഘടനയോട് തന്നെ പരാതി പറഞ്ഞു. അതിൽ നടപടി ഉണ്ടായില്ല. എന്നെ വേണ്ടാത്തിടത്ത് ഞാനെന്തിന് പോണം എന്നൊക്കെയാണ് എനിക്ക്. സഹോദരി പറഞ്ഞ പ്രശ്നത്തിൽ സംഘടനയിൽ റിട്ടേൺ കംപ്ലൈന്റ് കൊടുത്തിരുന്നു. എന്റെ കുടുംബത്തിൽ കേറി പ്രശ്നമുണ്ടാക്കുന്നുണ്ട്, നിലയ്ക്ക് നിർത്തണമെന്നായിരുന്നു പരാതിയിൽ. പക്ഷേ, നടപടിയോ പ്രതികരണമോ ഉണ്ടായില്ല. അങ്ങനെ നോക്കിയാൽ ഒരു 'മകൻ അമ്മയ്ക്കയച്ച കത്തുകൾ' എന്ന പേരിൽ എനിക്കൊരു കത്തെഴുതാം. അത്രയ്ക്കുണ്ട്. ഒരു ​ഗ്രന്ഥം തന്നെ ഇറക്കാം. ‍ഒരാളുടെ കഞ്ഞിയിലും പാറ്റയിടാൻ ഞാൻ പോയിട്ടില്ല.

أحدث أقدم