വയനാട് ഉരുൾപൊട്ടൽ.. ദുരിതാശ്വാസ പ്രവര്‍ത്തനത്തങ്ങൾക്കായി ബന്ദിപ്പൂര്‍ ദേശീയപാതയിലെ രാത്രിയാത്രാ അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി…


ഡല്‍ഹി: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. വയനാട് ദുരന്തന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആളുകള്‍ക്ക് എത്തുന്നതിനും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും വേണ്ടിയാണ് നിരോധനത്തിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. രാജ്യസഭാംഗം ഹാരിസ് ബീരാന്റെ ആവശ്യമാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവാണ് തള്ളിയത്.

നിലവില്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്ന് വയനാട്ടിലേക്കുള്ള യാത്രക്ക് കേരള സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനങ്ങള്‍ കൊണ്ടുവരാൻ ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്ര അനുവദിക്കണമെന്നാണ് കേന്ദ്ര സർക്കാരിനോട് ഹാരിസ് ബീരാന്‍ ആവശ്യപ്പെട്ടത്. പക്ഷേ, കടുവാസങ്കേതത്തിലൂടെയുള്ള രാത്രി യാത്ര മൃഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അതുകൊണ്ട് ഇളവ് അനുവദിക്കാനാകില്ലെന്നും മന്ത്രി ഭുപേന്ദ്ര യാദവ് അറിയിക്കുകയായിരുന്നു.
أحدث أقدم