പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


പത്തനംതിട്ട മലയാലപ്പുഴയിൽ പോക്‌സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കൽ സ്വദേശി പ്രശാന്താണ്(34) മരിച്ചത്. പോക്‌സോ കേസിൽ വിധി പ്രതികൂലമാകുമെന്ന് ഭയന്നിരുന്നതായും ജീവനൊടുക്കുകയും ചെയ്തുവെന്നാണ് സൂചന. മുണ്ടക്കൽ പ്രദേശത്ത് രാവിലെയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലയാലപ്പുഴ മൈലാടുംപാറയിൽ താമസിക്കുന്ന കാലത്ത് അഞ്ച് വയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്‌


أحدث أقدم