വീട്ടിലിരുന്ന് പണമുണ്ടാക്കാം…ടെലിഗ്രാം വഴി വീട്ടമ്മയ്ക്ക് പണി കിട്ടി..നഷ്ടമായത് ആറുലക്ഷത്തോളം രൂപ…


സൈബര്‍ തട്ടിപ്പുകളില്‍ മലയാളികള്‍ കുടുങ്ങുന്നത് പതിവാകുന്നു. ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മട്ടാഞ്ചേരി കോമ്പാറമുക്ക് എം.കെ.എസ്. പറമ്പ് ഭാഗത്ത് പുതുങ്ങാശ്ശേരി വീട്ടില്‍ വസിം (21) നെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശിയായ വീട്ടമ്മയ്ക്ക് ആറ് ലക്ഷത്തോളം രൂപയാണ് നഷ്ടമായത്.

ഓണ്‍ലൈന്‍ ടാസ്‌കിലൂടെ വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം ഉണ്ടാക്കാം എന്ന് വാഗ്ദാനം വിശ്വസിച്ചാണ് വീട്ടമ്മ ഇവരുമായി ബന്ധപ്പെട്ടത്. തട്ടിപ്പ് സംഘം പരിചയപ്പെടുത്തിയ ടെലിഗ്രാം ആപ്പ് വഴി വിവിധ ടാസ്‌കുകളിലൂടെ സ്ഥാപനങ്ങള്‍ക്ക് റേറ്റിംഗ് ഇടുകയായിരുന്നു ആദ്യ ജോലി.വീട്ടമ്മയ്ക്ക് കമ്പനിയില്‍ വിശ്വാസം ജനിപ്പിക്കുന്നതിന് വേണ്ടി ചെറിയ തുകകള്‍ തട്ടിപ്പ് സംഘം പ്രതിഫലമായി നല്‍കി. പിന്നീട് പെയ്ഡ് ടാസ്‌കുകള്‍ നല്‍കി. തട്ടിപ്പ് സംഘം അയച്ചു നല്‍കിയ യു.പി.ഐ ഐഡികളിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ ചെറിയ തുകകള്‍ തിരികെ കൊടുത്തു.
أحدث أقدم