ആലപ്പുഴയിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. ചിങ്ങപ്പുലരിയിൽ ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. കരുവാറ്റ താമല്ലാക്കൽ സ്വദേശി ലതയാണ്(62) മരിച്ചത്
പുലർച്ചെ അഞ്ച് മണിയോടെ ദേശീയപാതയിൽ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം. ചിങ്ങം ഒന്നിന് അമ്പലപ്പുഴ ക്ഷേത്ര ദർശനത്തിനായി പോയതായിരുന്നു.