കേട്ടുകേൾവിയില്ലാത്ത തട്ടിപ്പുകളാണ് ഇവിടെ അരങ്ങേറുന്നത്. പെൻഷൻ അക്കൗണ്ടിലേക്ക് കോടിക്കണക്കിന് ആരുമറിയാതെ വക മാറ്റുക.അതിനുശേഷം പ്രസ്തുത ഉദ്യോഗസ്ഥൻ സുരക്ഷിതമായി മുങ്ങുക.നഗരസഭയിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾ തട്ടിപ്പിനെതിരെ പരസ്യമായി സമരത്തിന് വരിക. ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നതിനും തട്ടിപ്പ് മൂടി വെക്കുന്നതിനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് അരങ്ങേറുന്നത്. അതിന് നടക്കുന്ന പ്രഹസന സമര നാടകങ്ങളെ കോട്ടയത്തെ പ്രബുദ്ധരായ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
കോട്ടയം നഗരസഭയിൽ കോടികളുടെ തട്ടിപ്പിലെ സി.പി.എം : കോൺഗ്രസ് കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ലിജിൻ ലാൽ.
പെൻഷൻ ഫണ്ട് തട്ടിപ്പിൽ നഗരസഭാ സെക്രട്ടറിയുടെ
നിരുത്തരവാദപരമായ സമീപനം അപലപനീയമാണ്.ആരോപണത്തെ തുടർന്ന് സ്ഥലം മാറ്റിയിട്ടും പ്രസ്തുത ഉദ്യോഗസ്ഥന് കോട്ടയത്ത് നഗരസഭയിൽ വന്ന് പെൻഷൻ ഫണ്ട് വിനിയോഗം ചെയ്യാൻ അവസരം നൽകി.ഇരുവരും ഇടതുപക്ഷ യൂണിയൻറെ
അംഗങ്ങളാണെന്നതാകാം
ഈ അവിശുദ്ധ ബന്ധത്തിന് കാരണം.എന്നും ഒരു മാസം 3 ലക്ഷം രൂപ ഒരാളുടെ അക്കൗണ്ടിലേയ്ക് മാറ്റിയിട്ടും അറിഞ്ഞില്ല എന്ന് പറയുന്നത് പ്രഹസനം ആണെന്നും ഇത്രയും തുക പെൻഷൻ വാങ്ങുന്ന ഒരു ഉദ്യോഗസ്ഥനും കേരളത്തിൽ ഇല്ല എന്നാൽ കോട്ടയം മുൻസിപ്പാലിറ്റിയിൽ നിന്ന് 3 ലക്ഷം രൂപ മാസം മാസം അക്കൗണ്ടിലേയ്ക് പോയിട്ടും കണ്ടില്ലന്നു നടിച്ച സമീപനം ഈ തട്ടിപ്പിന് കൂട്ട് നില്കുന്നതാണ് എന്നും ലിജിൻ ലാൽ പറഞ്ഞു
കോട്ടയം മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അദ്ധ്യക്ഷത വഹിച്ച സമരത്തിൽ കർഷക മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ Adv S ജയസൂര്യൻ, BJP മധ്യമേഖല ഉപാദ്ധ്യക്ഷൻ TNഹരികുമാർ, ജില്ലാ ജനറൽ സെക്രട്ടറി Sരതിഷ്, ജില്ലാ സെക്രട്ടറിമാരായ ലാൽ കൃഷ്ണ, സോബിൻ ലാൽ, ജില്ലാ വൈസ് പ്രസിഡന്റും കൗൺസിലറുമായ റീബാ വർക്കി, മുനിസിപ്പൽ പാർലമെൻ്റ്റി പാർട്ടി നേതാവ് വിനു R മോഹൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ ശങ്കരൻ, CK സുമേഷ് എന്നിവർ സംസാരിച്ചു.