മദ്യലഹരിയിൽ വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് അപകടം..സുരക്ഷ ജീവനക്കാരന് ദാരുണാന്ത്യം…




ദ്യലഹരിയിൽ വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരൻ മരിച്ചു. അമിതവേഗതയിലെത്തിയ കാർ സുരക്ഷാ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഹൈദരാബാദിലെ ദേവേന്ദ്ര നഗറിലാണ് സംഭവമുണ്ടായത്. സുരക്ഷാ ജീവനക്കാരൻ ബാഷാ ഗോപി (38)യാണ് ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിച്ചത്.

സംഭവത്തിൽ കാറോടിച്ച ബിരുദ വിദ്യാർത്ഥി മനീഷ് ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു.അപകടം ഉണ്ടായതിനെ തുടർന്ന് കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് സുഹൃത്തുക്കൾ ഓടിരക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
أحدث أقدم