കോഴിക്കോട് ഒളവണ്ണയിൽ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു
ഒളവണ്ണയിൽ വീട് ഇടിഞ്ഞ് ഭൂമിക്കടിയിലേക്ക് താഴ്ന്നു. സക്കീർ എന്നയാളുടെ വീടാണ് തകർന്നത്.
വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു താഴുകയായിരുന്നു. താഴത്തെ നില പൂർണമായും മണ്ണിനടിയിലായി. വീട്ടിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.ഈ പ്രദേശം മുൻമ്പ് ചതുപ്പ് നിലമായിരുന്നെന്നാണ് വിവരം.