മണർകാട് കൊലപാതകശ്രമം: അരീപ്പറമ്പ് സ്വദേശി അറസ്റ്റിൽ.



 അയർക്കുന്നം : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് അരീപറമ്പ് ഭാഗത്ത് തലച്ചിറവയലിൽ വീട്ടിൽ ( അയർക്കുന്നം ഭാഗത്ത് വാടകയ്ക്ക് താമസം ) ജോസ് എ.എം (56) എന്നയാളെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 2:30 മണിയോടുകൂടി അയർക്കുന്നം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ച് കൂരോപ്പട സ്വദേശിയായ യുവാവിനെ ഇയാൾ കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ബസ്റ്റാൻഡിൽ വച്ച് ഇയാൾ യുവാവിനെ ചീത്ത വിളിച്ചത് യുവാവ് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമാണ് ഇയാൾ യുവാവിനെ ആക്രമിച്ചത്. പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് ജോസ്, എസ്.ഐ മാരായ ആനന്ദ്, ജേക്കബ്, എ.എസ്.ഐ  പ്രദീപ്, സി.പി.ഓ മാരായ ശ്രീജിത്ത്, ബിങ്കർ, ഗിരീഷ്, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
أحدث أقدم