കെ.എസ് .ആര്‍.ടി.സി ഓണം സ്പെഷല്‍ ബസുകളിൽ ബുക്കിങ് നാളെ തുടങ്ങും




മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ള കേരള ആര്‍.ടി.സി ഓണം സ്പെഷല്‍ ബസ് സര്‍വിസുകളില്‍ നാളെ ബുക്കിങ് തുടങ്ങും.പതിവ് സര്‍വിസുകളിലെ ടിക്കറ്റുകള്‍ തീരുന്നതിനനുസരിച്ചാണിത്. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 23 വരെയാണ് ഇരു ദിശകളിലേക്കും സ്പെഷല്‍ സര്‍വിസുകൾ നടത്തുക. അടൂര്‍, കൊല്ലം എന്നിവിടങ്ങളിലേക്ക് ഇതാദ്യമായും ഒന്നിടവിട്ട ദിവസങ്ങളില്‍ മലപ്പുറത്തേക്കും സ്പെഷല്‍ ബസുണ്ടാകും. തിരുവന്തപുരത്തേക്ക് നാഗര്‍കോവില്‍വഴി ഡീലക്‌സ് സര്‍വിസുണ്ട്. സ്പെഷല്‍ ബസുകള്‍ക്ക് ഫ്ലെക്സി ടിക്കറ്റ് നിരക്കാണ് ഈടാക്കുക
أحدث أقدم