ഇന്ത്യയിൽനിന്നും ഓരോ വർഷവും നിരവധി വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. 2025 മുതൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനാണ് ഓസ്ട്രേലിയ തീരുമാനിച്ചിട്ടുള്ളത്. അടുത്ത വർഷം മുതൽ വിദ്യാർത്ഥികളുടെ എണ്ണം 2.7 ലക്ഷമായി പരിമിതപ്പെടുത്താനാണ് സർക്കാർ തീരുമാനം.
വൊക്കേഷനൽ എജ്യൂക്കേഷൻ, ട്രെയിനിങ് മേഖലയിലാകും ഏറ്റവുമധികം നിയന്ത്രണം ഏർപ്പെടുത്തുക. കോവിഡിന് മുൻപുള്ള നിലയിലേക്ക് വിദേശത്തുനിന്നുള്ള കുടിയേറ്റം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാരിന്റെ പുതിയ തീരുമാനം തിരിച്ചടിയാകും.
”2022 ജൂണിൽ ഓസ്‌ട്രേലിയ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം 5.10 ലക്ഷമാക്കി ചുരുക്കി. 2023-ൽ ഇത് 3.75 ലക്ഷമായി കുറഞ്ഞു. ഇപ്പോൾ അവർ വീണ്ടും എണ്ണം കുറച്ചിരിക്കുന്നു. ഫെബ്രുവരിയിൽ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ പുതിയ തീരുമാനം ബാധിക്കും,” ഓസ്‌ട്രേലിയയിലെ മൈഗ്രേഷൻ ഏജന്റ്സ് രജിസ്‌ട്രേഷൻ അതോറിറ്റി അംഗം സുനിൽ ജഗ്ഗി പറഞ്ഞു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്ത് നിന്നുള്ള 1.22 ലക്ഷം വിദ്യാർത്ഥികൾ ഓസ്‌ട്രേലിയയിൽ പഠിക്കുന്നുണ്ട്. കാനഡ, യുഎസ്, യുകെ എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്നത് ഓസ്ട്രേലിയയാണ്
സമാനമായ പ്രതിസന്ധി കാനഡയിലെ ഇന്ത്യൻ വിദ്യാര്‍ത്ഥികളും അഭിമുഖീകരിക്കുന്നുണ്ട്. കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തിയതോടെ വര്‍ഷാവസാനം 70,000 ത്തോളം വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ നിന്നും പുറത്താക്കപ്പെടാന്‍ സാധ്യതയുള്ളത്. ഇതില്‍ വലിയ വിഭാഗം ഇന്ത്യാക്കാരാണ്. സ്ഥിരതാമസ അപേക്ഷകളില്‍ 25 ശതമാനം കുറവ് വരുത്താനും സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്താനുമാണ് തീരുമാനം. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനിടെയാണ് കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണില്‍ യു.എസ്-കാനഡ അതിര്‍ത്തിയില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.പ്രതിസന്ധി കാനഡയിലെ ഇന്ത്യൻ വിദ്യാര്‍ത്ഥികളും അഭിമുഖീകരിക്കുന്നുണ്ട്. കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തിയതോടെ വര്‍ഷാവസാനം 70,000 ത്തോളം വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ നിന്നും പുറത്താക്കപ്പെടാന്‍ സാധ്യതയുള്ളത്. ഇതില്‍ വലിയ വിഭാഗം ഇന്ത്യാക്കാരാണ്. സ്ഥിരതാമസ അപേക്ഷകളില്‍ 25 ശതമാനം കുറവ് വരുത്താനും സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്താനുമാണ് തീരുമാനം. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനിടെയാണ് കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണില്‍ യു.എസ്-കാനഡ അതിര്‍ത്തിയില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.