ഓണം കഴിയുന്നതോടെ കേരളത്തിലെ സാമ്പത്തിക സ്ഥിതി പരുങ്ങലിലാകുമെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് !!


ചെലവിനായി 5000 കോടി കൂടി കടമെടുക്കാന്‍ അനുമതി തേടി കേരളം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിച്ചാല്‍ തന്നെയും പെന്‍ഷനും ക്ഷേമ പെന്‍ഷനും അടക്കം ഉള്ള സാധാരണ ചെലവുകള്‍ക്ക് മാത്രം ഓണക്കാലത്തിന് 20,000 കോടിയിലേറെ വേണ്ടിവരും.

ഇപ്പോള്‍ കടമെടുക്കുന്ന 5000 കോടി ഓണത്തിന് പൊടിച്ചു തീരും.വിപുലമായി ഓണാഘോഷം വേണ്ടെന്ന് പ്രഖ്യാപിച്ചെങ്കിലും സാധാരണ ചെലവുകള്‍ ഉപേക്ഷിക്കാനാവില്ല.ഓണ ചെലവുകള്‍ കഴിയുന്നതോടെ ഖജനാവ് ശൂന്യമാകും എന്നാണ് ഉദ്യോഗസ്ഥ വൃന്ദം നല്‍കുന്ന മുന്നറിയിപ്പ്. ഓണം കഴിഞ്ഞുള്ള മാസം ശമ്പളവും പെന്‍ഷനും പോലും എങ്ങനെ നല്‍കും എന്ന് സര്‍ക്കാരിന് വ്യക്തതയില്ല.കരാറുകാരുടെ ഉള്‍പ്പെടെയുള്ള എല്ലാ ബില്ലുകളും മാറാതെ ശേഷിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

37512 കോടി രൂപയാണ് ഈ സാമ്പത്തികവര്‍ഷം കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുള്ളത് .21253 കോടി രൂപയാണ് ഈ വര്‍ഷം ഡിസംബര്‍ വരെ എടുക്കാന്‍ ആവുക.ഈ സാമ്പത്തിക വര്‍ഷം അവസാനത്തെ മൂന്നുമാസത്തെ അതായത് 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെ എടുക്കാന്‍ അനുവദിച്ചിട്ടുള്ള തുക കൂടി മുന്‍കൂര്‍ ചെലവഴിക്കാനാണ് നീക്കം.

أحدث أقدم