‘ഹണി റോസിനെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്’! വിവാദ പരാമർശവുമായി ബോബി ചെമ്മണൂർ


നടി ഹണി റോസിനെതിരെ വിവാദ പരാമർശവുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണൂർ. പുതിയ ജ്വല്ലറിയുടെ ഉദ്ഘാടത്തിനായി നടി എത്തിയപ്പോഴായിരുന്നു വിവാദപരാമർശം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് ബോബി ചെമ്മണൂർ സംസാരിച്ചത് എന്നാണ് ആരോപണം ഉയരുന്നത്. സോഷ്യൽ മീഡിയയിൽ ബോചെയ്ക്കെതിരെ വിമർശനം കനക്കുകയാണ്.
ഉദ്ഘാടന ചടങ്ങിനെത്തിയ ഹണി റോസ് കടയിലെ നെക്ലെസുകൾ കഴുത്തിൽ അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. അതിനിടെ ബോബി ചെമ്മണൂർ ഹണി റോസിനെ ഒന്നു കറക്കി. ‘നേരെ നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്,’ എന്നായിരുന്നു ബോബി ചെമ്മണൂർ അതെക്കുറിച്ച് പറഞ്ഞത്. കൂടാതെ ഹണി റോസിനെ കാണുമ്പോൾ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓർമ വരുമെന്നും താരം പറഞ്ഞു.

ഓറഞ്ച് കോഓർഡ് സെറ്റ് ധരിച്ചാണ് ഹണി റോസ് ചടങ്ങിന് എത്തിയത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് ബോബി ചെമ്മണൂരിന് എതിരെ വിമർശനവുമായി എത്തുന്നത്. ബോബി ചെമ്മണൂരിന്റെ വാക്കുകൾ അതിരു കടന്നെന്നാണ് വിമർശനം. എത്ര കുടുംബങ്ങൾക്ക് വീടു വച്ചു കൊടുത്തിട്ടും കാര്യമില്ലെന്നും ഇത്തരം പരാമർശങ്ങൾ നിർഭാഗ്യകാരമാണെന്നും വിമർശിക്കുന്നവരുണ്ട്. അതിനിടെ ബോബി ചെമ്മണൂരിനെതിരെ പ്രതികരിക്കാതിരുന്നതിൽ ഹണി റോസിനെതിരെ വിമർശനം ഉയരുന്നുണ്ട്.


أحدث أقدم