ആലപ്പുഴയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥിക്ക് ദാരുണ അന്ത്യം




എടത്വാ നെടുവംമാലിൽ എം സി ഭവനിൽ ദേവരാജൻ്റെ ഏക മകൻ
ദീപു (21) ആണ് മരിച്ചത്.
ഇന്ന് രാവിലെ 12 ന് വീയപുരം ഹൈസ്കൂളിന് സമീപത്ത് വെച്ചാണ് അപകടം. മാതാവ് സിന്ധുവിൻ്റെ കുടുംബ വീടായ ഹരിപ്പാട്ട് പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കൈ അറ്റുപോയ ദീപുവിനെ ഓടിക്കൂടിയ നാട്ടുകാർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അറ്റുപോയ കൈ മറ്റൊരു വാഹനത്തിലാണ് ആശുപത്രിയിൽ എത്തിച്ചത്. വീയപുരം പോലീസ് മേൽ നടപടി സ്വീകരിച്ച ശേഷം മൃതദ്ദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
أحدث أقدم