ടാറ്റയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ ടാറ്റ കര്‍വ് പുറത്തിറക്കി


17.49 ലക്ഷം രൂപ മുതലാണ് എസ്.യു.വി കൂപ്പെയുടെ വില ആരംഭിക്കുന്നത്. പിൻഭാഗം ചെരിഞ്ഞിറങ്ങുന്ന കൂപ്പെ ഡിസൈനാണ് വാഹനത്തെ ആകർഷകമാക്കുന്നത്. 123 കിലോവാട്ടിന്റെ സിംഗിൾ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തെ ചലിപ്പിക്കുക.

45, 55 കിലോവാട്ടുകളുടെ ബാറ്ററി പാക്ക് വകഭേദങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. 502, 585 കിലോമീറ്ററാണ് ഇരു ബാറ്ററികളുടെയും റേഞ്ച്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 8.6 സെക്കൻഡ് മതിയെന്ന് ടാറ്റ അവകാശപ്പെടുന്നു. കൂടാതെ പരമാവധി വേഗത 160 കിലോമീറ്ററാണ്.

40 കിലോവാട്ടിന്റെ ചാർജർ ഉപയോഗിച്ച് പത്ത് ശതമാനത്തിൽനിന്ന് 80 ശതമാനം വരെ 40 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാൻ സാധിക്കും. 15 മനിറ്റ് ചാർജ് ചെയ്താൽ 150 കിലോമീറ്റർ ദൂരം സഞ്ചരിക്കാം. സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ല. ലെവൽ 2 അഡാസ് സംവിധാനമാണ് കർവിലുള്ളത്.

360 ഡിഗ്രി കാമറ, ബ്ലൈൻഡ് സ്​പോട്ട് മോണിറ്ററിങ് സംവിധാനം, 6 എയർബാഗുകൾ, ഇ.എസ്.പി, ഇലക്​ട്രോണിക് പാർക്കിങ് ബ്രേക്ക് തുടങ്ങി നിരവധി സേഫ്റ്റി ഫീച്ചറുകൾ നൽകിയിട്ടുണ്ട്. 12.3 ഇഞ്ച് ടച്ച് സ്ക്രീൻ, 10.25 ഡിജിറ്റൽ ക്ലസ്റ്റർ, വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങി നിരവധി ഫീച്ചറുകളും കർവ് വാഗ്ദാനം ചെയ്യുന്നു.

أحدث أقدم