കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 3 പ്രതികളെ റിമാൻഡ് ചെയ്തു. അയത്തിൽ വടക്കേവിള സ്വദേശികളായ പ്രസീദ്, സൈദലി, ബിവിൻ എന്നിവരാണ് റിമാൻഡിലായത്. പ്രസീദ് 11 ക്രിമിനൽ കേസിലും ബിവിൻ 4 ക്രിമിനൽ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.മറ്റൊരു പ്രതിയായ കൊട്ടിയം പറക്കുളം സ്വദേശി അൽഅമീൻ ആദ്യം അറസ്റ്റിലായിരുന്നു. 6 പ്രതികളുള്ള കേസിൽ 2 പേർ കൂടി പിടിയിലാകാനുണ്ട്.