സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ വിദ്യാലയങ്ങളിലെയും നിയമനം പി.എസ്.സിക്ക് വിടണം; നിർദ്ദേശവുമായി ഖാദർ കമ്മിറ്റി




തിരുവനന്തപുരം: സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിൽ മാനേജർമാർ സംവരണ മാനദണ്ഡങ്ങൾ ഉൾപ്പെടെ പാലിക്കുന്നില്ല എന്ന് വെളിപ്പെടുത്തി സർക്കാർ നിയോഗിച്ച ഖാദർ കമ്മിറ്റി . മാനേജ്മെന്റുകൾ അവർക്ക് തോന്നും പടിയാണ് നിയമനം നടത്തുന്നതെന്നും മാനദണ്ഡങ്ങളോ മെറിറ്റോ പാലിക്കുന്നില്ലെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ട് തുറന്നു പറഞ്ഞു .

ഇതൊഴിവാക്കി സാമൂഹികനീതി ഉറപ്പാക്കാൻ സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ വിദ്യാലയങ്ങളിലെയും നിയമനം പി.എസ്.സി വിടണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.

2009ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രൊഫ.എം.എ ഖാദർ ചെയർമാനായ വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് മാനേജർമാരുടെ നിയമവിരുദ്ധ നിയമനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമുള്ളത് .

ഒ.എം.ആർ പരീക്ഷകൾ വഴി യഥാർത്ഥ അഭിരുചിയുള്ളവരെ കണ്ടെത്താനാവില്ലെന്ന് വ്യക്തമാക്കിയ കമ്മിറ്റി ,ഒ.എം.ആർ രീതി ആളുകളെ അരിച്ച് ഒഴിവാക്കാനുള്ള യാന്ത്രിക പരീക്ഷയാണെന്നും വിമർശിച്ചു.
أحدث أقدم