ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണ മാലയും എടിഎം കാർഡും മോഷ്ടിച്ചു; ഹോം നഴ്സ് പിടിയിൽ



തൃശൂർ: ജോലിക്കു നിന്ന വീട്ടിൽ നിന്നു സ്വർണ മാലയും എടിഎം കാർഡും മോഷ്ടിച്ച സംഭവത്തിൽ ഹോം നേഴ്സ് പിടിയിൽ. പാലക്കാട് കോട്ടായി ചമ്പക്കുളം സ്വദേശി സാമ (31) യെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട കാരുകുളങ്ങരയിലാണ് സംഭവം. ജോലിക്കു നിന്ന വീട്ടിൽ നിന്നു 3 പവൻ വരുന്ന സ്വർണ മാലയും എടിഎം കാർഡുമാണ് മോഷ്ടിച്ചത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

أحدث أقدم