കിടങ്ങൂർ: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് അമയന്നൂർ മെത്രാഞ്ചേരി ഭാഗത്ത് കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു (29) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് കിടങ്ങൂർ പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കഴിഞ്ഞദിവസം സ്വർണ്ണം ആണെന്ന വ്യാജേനെ മുക്കുപണ്ടമായ മാല പണയം വെച്ച് 60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശേഷം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ ഇവരെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഈ കേസില്‍ ഉള്‍പ്പെട്ട ഇയാളുടെ സുഹൃത്തുക്കളായ മോഹിത്ത് കൃഷ്ണ , അൻസാരി എം.ബി എന്നിവരെ പോലീസ് സംഘം ഇന്നലെ പിടികൂടിയിരുന്നു. തുടർന്ന് പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് ഇയാൾ കൂടി പോലീസിന്റെ പിടിയിലാവുന്നത്. സുധിൻ സുരേഷ് ബാബുവാണ് പണമിടപാട് സ്ഥാപനത്തിൽ നല്‍കാന്‍ മോഹിത് കൃഷ്ണയ്ക്ക് വ്യാജമായി ആധാർ കാർഡ് നിർമ്മിച്ചു നല്‍കിയത്. ഇയാള്‍ക്ക് ഈരാറ്റുപേട്ട, തൊടുപുഴ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കെ.കെ, എസ്.ഐ കുര്യൻ മാത്യു, എ.എസ്.ഐ മാറിയാമ്മ, സി.പി.ഓ മാരായ വിജയരാജ്, ജയകൃഷ്ണന്‍ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റിൽ. പിടിയിലായത് അമയന്നൂർ സ്വദേശി
Jowan Madhumala
0