പെൻഷൻ നേരിട്ട് വാങ്ങാൻ കഴിയാത്തവർക്ക് വീട്ടിലെത്തിച്ച് നൽകുമെന്ന് മന്ത്രി…


ഒറ്റയ്ക്ക് താമസിക്കുന്നവരും അനാരോഗ്യം കാരണം പെൻഷൻ നേരിട്ട് വാങ്ങാൻ കഴിയാത്തവരുമായ ആളുകൾക്ക് പെൻഷൻ തുക വീട്ടിലെത്തിച്ചു നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ്. എറണാകുളം ടൗൺഹാളിൽ നടന്ന തദേശ അദാലത്തിൽ അങ്കമാലി പീച്ചാനിക്കാട് ചിറക്കൽ വീട്ടിൽ സി.ഒ. വർഗീസിന്റെ പരാതി പരിഹരിച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രഖ്യാപനം. അദാലത്തിൽ പരിഗണിച്ച ആദ്യ പരാതി ആയിരുന്നു ഇത്.


أحدث أقدم