സ്കൂട്ടർ പിന്തുടർന്ന് എക്സൈസ് പരിശോധന.. പിടിച്ചെടുത്തത് കോടികളുടെ കള്ളപ്പണം…


തിരുവനന്തപുരം: കൈ കാണിച്ചിട്ടും നിർത്താതെ പോയ സ്കൂട്ടർ പിന്തുടർന്ന് നടത്തിയ പരിശോധനയിൽ വൻ കുഴൽപ്പണ വേട്ട. കാഞ്ഞിരംകുളത്തിന് സമീപം വച്ച് നെയ്യാറ്റിൻകര എക്സൈസാണ് 1.64 കോടിയുടെ കുഴൽപ്പണം പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശികളായ യോഗേഷ് ഭാനുദാസ് ഗദ്ധാജെ, പ്രിവിൻ അർജുൻ സാവന്ത് എന്നിവരായിരുന്നു സ്‌കൂട്ടറിൽ ഉണ്ടായിരുന്നത്. തിരുവല്ലം ടോൾ പ്ലാസയിൽ വച്ചാണ് ഇവരെ പിടികൂടിയത്.

തിരുവനന്തപുരം ഐബി യൂണിറ്റിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജുരാജ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ സംഘവും നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്. പ്രതികളെയും ഒപ്പം തൊണ്ടി മുതലും തുടർനടപടികൾക്കായി തിരുവല്ലം പൊലീസിന് കൈമാറി.


أحدث أقدم