വിവാഹ സല്‍ക്കാരത്തിൽ വിളമ്പിയ മട്ടന്‍ കറിയുടെ അളവ് കുറഞ്ഞു…ബന്ധുക്കൾ തമ്മില്‍ കൂട്ടത്തല്ല്…


വിവാഹ വിരുന്നിനിടെ വിളമ്പിയ ആട്ടിറച്ചിയുടെ അളവിനെ ചൊല്ലി വധൂവരന്മാരുടെ വീട്ടുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. നവിപേട്ട് സ്വദേശിനിയുടെയും നന്ദിപേട്ടയില്‍ നിന്നുള്ള യുവാവിന്റെയും വിവാഹം കഴിഞ്ഞുള്ള സര്‍ക്കാരത്തിനിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്. തെലങ്കാനയിലെ നിസാമാബാദിലെ നവിപേട്ടിലാണ് സംഭവം.
വധുവിന്റെ വീട്ടില്‍വെച്ച് നടന്ന വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടിയില്‍ വരന്റെ ബന്ധുക്കളില്‍ ചിലര്‍ മട്ടന്‍ കറി വേണ്ടത്ര വിളമ്പിയില്ലെന്ന് പരാതെപ്പെട്ടു. വധുവിന്റെ കുടുംബത്തില്‍ നിന്നുള്ള ചിലര്‍ അതിനെ ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.
أحدث أقدم