ചായ കുടിക്കാം, പൈസ വയനാടിന്' ദുരിതബാധിതരെ സഹായിക്കാന്‍ ചായക്കട തുറന്ന് ഡിവൈഎഫ്ഐ



വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ ചായക്കട തുറന്ന് ഡിവൈഎഫ്ഐ. കാഞ്ഞങ്ങാടാണ് ഡിവൈഎഫ്ഐയുടെ ചായക്കട. ചായ കുടിക്കാം, പലഹാരം കഴിക്കാം, പൈസ വയനാടിന്' എന്ന ആശയവുമായിട്ടാണ് പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് പട്ടണത്തില്‍ ചായക്കട സ്ഥാപിച്ചത്.

നടന്മാരായ പി.പി.കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചായ അടിച്ചായിരുന്നു അടിച്ചായിരുന്നു കടയുടെ ഉദ്ഘാടനം.ഭക്ഷണം കഴിക്കാനെത്തുവര്‍ക്ക് പെട്ടിയില്‍ ഇഷ്ടമുള്ള തുകയിടാം. 11-ാം തീയതി വരെയുള്ള താത്കാലിക ചായക്കടയാണിത്. ഡിവൈഎഫ്ഐയുടെ റീബില്‍ഡ് വയനാട് എന്ന ക്യാമ്പയിന്‍ ഏറ്റെടുത്ത് കൊണ്ടാണ് ഇത്തരത്തിലൊരു ധനസമാഹരണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് പറഞ്ഞു.
നേരിട്ട് പണം പിരിക്കാതെ വിവിധ രീതിയില്‍ പണം കണ്ടെത്തുകയാണ്. മുമ്പ് റീസൈക്കിള്‍ കേരളയിലൂടെ 11 കോടി സമാഹരിച്ചതാണ് ഡിവൈഎഫ്ഐ. ഇത്തവണ ആക്രി ശേഖരിച്ചും വിവിധ ചലഞ്ചുകള്‍ നടത്തിയുമാണ് വയനാടിനെ റീബില്‍ഡ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് ആദ്യഘട്ടത്തില്‍ 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചിരുന്നു.
മനുഷ്യാധ്വാനം, വിവിധ ചലഞ്ചുകള്‍, ജേഴ്‌സി ലേലം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ആഭരണങ്ങള്‍ സംഭാവന, വിവിധ ചടങ്ങുകളില്‍ നിന്ന് വിഹിതം സമാഹരിക്കല്‍, പുസ്തക വില്‍പ്പന, വഴിയോരക്കച്ചവടം, പലഹാര നിര്‍മാണം, വില്‍പ്പന എന്നിവ വഴിയും പണം കണ്ടെത്തും



أحدث أقدم