ഷുഗർ ലാൻഡ് (ഹൂസ്റ്റൺ) : ഹൂസ്റ്റൺ ഷുഗർ ലാൻഡിലെ അഷ്ടലക്ഷ്മി ക്ഷേത്രത്തിൽ ഹനുമാന്‍റെ 90 അടി ഉയരമുള്ള വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. ‘സ്റ്റാച്യു ഓഫ് യൂണിയൻ’ എന്ന് പേരിട്ടിരിക്കുന്ന ഹനുമാൻ ശില്പം ടെക്സസിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്. സ്റ്റാച്യു ഓഫ് ലിബർട്ടി, പെഗസസ് ആൻഡ് ഡ്രാഗൺ പ്രതിമ എന്നിവയ്ക്ക് ശേഷം യുഎസിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പ്രതിമയാണിത്.
വൈദിക പുരോഹിതന്മാരുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തിൽ ഓഗസ്റ്റ് 15 മുതൽ 18 വരെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നു. പത്മഭൂഷൺ ജേതാവും വേദപണ്ഡിതനുമായ ചിന്നജീയർ സ്വാമിയാണ് പ്രതിമ സ്ഥാപിക്കാൻ നേതൃത്വം നൽകിയത്.