ആനക്കാംപൊയിൽ റിസോർട്ടിലെത്തിയ പൊലീസ് യുവതിയെയും യുവാവിനെയും എംഡിഎംഎ യുമായി പിടികൂടി



കോഴിക്കോട് : തിരുവമ്പാടിയിൽ പൊലീസ് നടത്തിയ പരിശോധനകളിൽ എംഡിഎംഎ പിടിച്ചെടുത്തു. രണ്ട് പേരാണ് സംഭവത്തിൽ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പൊലീസ് നടത്തിയ പരിശോധനയിൽ ആനക്കാംപൊയിൽ റിസോർട്ടിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 6.32 ഗ്രാം എംഡിഎംഎ പിടികൂടി. 

യുവതിയടക്കം രണ്ട് പേരെ അറസ്റ്റു ചെയ്തു. വാവാട് വിരലാട്ട് മുഹമ്മദ് ഡാനിഷ്, കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ (25) എന്നിവരാണ് പിടിയിലായത്. തിരുവമ്പാടി എസ് ഐ റസാക്ക്. വി കെ, എ എസ് ഐമാരായ രജനി, ഷീന, എസ്‍സിപിഒമാരായ അനൂപ്, ഉജേഷ്, സ്ക്പോ സുഭാഷ്, എസ്‍സിപിഒമാരായ സുബീഷ്, രജീഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.
أحدث أقدم