സത്യം തെളിയിക്കാന്‍ നിയമ നടപടി സ്വീകരിക്കുമെന്ന് സംവിധായകന്‍ രഞ്ജിത്ത്….


തിരുവനന്തപുരം: ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വെച്ചതിന് പിന്നാലെ നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത്ത്. സത്യം തെളിയിക്കാന്‍ നിയമ നടപടി സ്വീകരിക്കും എന്നാണ് രഞ്ജിത്ത് പ്രതികരിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലാണ് രഞ്ജിത്ത് ഈകാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിനെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരായ നീക്കമെന്നും രഞ്ജിത്ത് പറയുന്നു.


أحدث أقدم