‘അനിവാര്യമായ വിശദീകരണം’ ഡബ്ല്യുസിസിയുടെ കുറിപ്പ് പങ്കുവെച്ച് മഞ്ജു വാര്യർ


മുന്‍ സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ച് ഡബ്ല്യുസിസി പുറത്ത് വിട്ട പ്രസ്താവന പങ്കുവെച്ച് മഞ്ജു വാര്യർ. പ്രചരിക്കുന്ന വാർത്തയിൽ ‘അനിവാര്യമായ വിശദീകരണം’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വാര്യർ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

അതിജീവിതക്കൊപ്പം എന്നും ഉറച്ചുനിന്നയാളാണ് സ്ഥാപക അംഗമെന്നാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഡബ്ല്യുസിസി സ്ഥാപക അംഗം സിനിമയില്‍ അതിക്രമങ്ങളൊന്നും ഇല്ലെന്ന് മൊഴി കൊടുത്തെന്ന പരാമര്‍ശം ഉണ്ടായിരുന്നു.
ഓരോ അംഗത്തിനും സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയമില്ലാതെ സംസാരിക്കാന്‍ അവകാശമുണ്ട്. മറിച്ച് പറയുന്നതാണ് പുരുഷാധിപത്യത്തിന്റെ പൊതുരീതി. സ്ത്രീകളെ അപമാനിക്കാനല്ല റിപ്പോര്‍ട്ട് ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ തിരുത്തി മുന്നോട്ടുപോകണമെന്നും ഡബ്ല്യുസിസി പ്രതികരണത്തില്‍ പറഞ്ഞു.


أحدث أقدم