ജനിച്ചപ്പോൾ കുഞ്ഞ് കരഞ്ഞിരുന്നു; ഡോക്ടറുടെ നിർണായക മൊഴി പൊലീസിന്…




ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണത്തിൽ നിർണായക വഴിത്തിരിവ്.. യുവതിയെ ചികിൽസിക്കുന്ന ഡോക്ടറുടെ മൊഴി പൊലീസിന് ലഭിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ മരണം കൊലപാതകമാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. കുഞ്ഞു ജനിക്കുമ്പോൾ കരഞ്ഞിരുന്നുവെന്നു യുവതി ഡോക്ടറോട് പറഞ്ഞിരുന്നതായാണ് മൊഴി.

പ്രസവ ശേഷം 24 മണിക്കൂറിനുള്ളിലാണ് യുവതി കുഞ്ഞിനെ ആൺ സുഹൃത്തിനു കൈമാറിയത്. അത് വരെ കുഞ്ഞിനെ സൺഷൈഡിൽ സ്റ്റെയർ കേസിനു അടുത്തും ഒളിപ്പിച്ചു വെയ്ക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് പൊലീസ് നിഗമനം. അതേസമയം, പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇവരെ ഒരുമിച്ചു ഇരുത്തി ചോദ്യം ചെയ്താലേ ചിത്രം വ്യക്തമാകൂ എന്ന് അന്വേഷണ സംഘം പറയുന്നുചികിത്സയിലുള്ള യുവതി വൈകാതെ ആശുപത്രി വിടും. അതിനു ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.
أحدث أقدم