മരുമകൻ സ്വത്ത് തട്ടിയെടുത്തു ; ആത്മഹത്യാ ഭീഷണിയുമായി മരത്തിൽ കയറിയ വയോധികനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താഴെയിറക്കി



താമരശ്ശേരി:* മരുമകൻ സ്വത്ത് തട്ടിയെടുത്തു  എന്നാരോപിച്ച് ആത്മഹത്യാ ഭീഷണിയുമായി പ്ലാവിൽ കയറിയ വയോധികനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താഴെയിറക്കി. കുടുംബ കലഹത്തെ തുടര്‍ന്നാണ് മകളുടെ ഭർതൃ വീട്ടുവളപ്പിലെ പ്ലാവില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ഭീഷണി മുഴക്കി വെളിമണ്ണ സ്വദേശി കുണ്ടത്തില്‍ കൃഷ്ണ(62)നാണ് ഒന്നര മണിക്കൂറോളം നാടിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. കൃഷ്ണന്റെ മകളെ ഭര്‍ത്താവുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് ഏറെ നാളായി ഇവർ പിണങ്ങി നിൽക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി മധ്യസ്ഥൻ വഴി പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാനുള്ള ശ്രമം നടന്നതായി സൂചനയുണ്ട്.

പ്രശ്നത്തിൽ പരിഹാരം കാണാതെ തിരികെയിറങ്ങില്ലെന്ന് ഭീഷണി മുഴക്കിയാണ് കൃഷ്ണൻ പ്ലാവിൽ കയറിയത്. ഇദ്ദേഹത്തിന്റെ കൈയ്യിൽ വിഷപദാർത്ഥവും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തി മുക്കം അഗ്നിരക്ഷാസേനയും, താമരശേരി  ഇൻസ്പെക്ടർ സായൂജിന്റെ നേതൃത്വത്തിൽ പൊലിസും സ്ഥലത്തെത്തി.

പൊലിസും ജനപ്രതിനിധികളും നാട്ടുകാരും ഏറെ നേരം നടത്തിയ അനുനയ നീക്കത്തിന്റെ ഭാഗമായി ഒടുവിൽ ഇയാൾ താഴെ ഇറങ്ങാൻ സമ്മതിക്കുകയായിരുന്നു.

أحدث أقدم