കൊല്ലം ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ ചടയമംഗലം എക്സൈസ് പിടികൂടി. കടയ്ക്കൽ കോട്ടപ്പുറം സ്വദേശി മനീഷാണ് പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. മനീഷിനെതിരെ എൻഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തു.
വീട്ടിൽ കഞ്ചാവ് ചെടി.. യുവാവ് അറസ്റ്റിൽ…
Jowan Madhumala
0