കോഴിക്കോട് നഗരത്തിൽ വിദ്യാർത്ഥികളുടെ തമ്മിൽത്തല്ല്….


കോഴിക്കോട് നഗരത്തിൽ സ്കൂൾ വിദ്യാര്‍ത്ഥികളുടെ ഏറ്റുമുട്ടൽ. ബിയര്‍ കുപ്പികൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചായിരുന്നു മര്‍ദനം. നഗരത്തിലെ രണ്ട് ഹയർ സെക്കന്‍ററി സ്കൂൾ വിദ്യാർത്ഥികളാണ് തമ്മിൽത്തല്ലിയത്.
എന്ത് കാരണത്താലാണ് അടിപിടിയെന്ന് വ്യക്തമല്ല. ഒരു കുട്ടിയെ ഒരുകൂട്ടം പേർ ചേർന്ന് പോസ്റ്റിനോട് ചേർത്തുനിർത്തി മർദിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. നാട്ടുകാരും സംഭവത്തിൽ ഇടപെട്ടു. എന്നാൽ സംഭവത്തെ കുറിച്ച് സ്കൂൾ അധികൃതർ പ്രതികരിച്ചിട്ടില്ല.

        
أحدث أقدم