എറണാകുളം നെട്ടൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കായലിൽ വീണു. മാലിന്യം കളയാൻ പോയപ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. പനങ്ങാട് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫിദയാണ്(16) അപകടത്തിൽപ്പെട്ടത്. പോലീസും ഫയർഫോയ്‌സിലെ സ്‌കൂബ ഡ്രൈവർമാരും തിരച്ചിൽ ആരംഭിച്ചു.
നിലമ്പൂർ സ്വദേശികളായ ഫിറോസ് ഖാൻ – മുംതാസ് ദമ്പതികളുടെ മക്കളാണ് ഫിദ. ഇവർ പ്രദേശത്ത് ഒന്നര മാസമായിട്ട് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കായലിൽ നല്ല ഒഴുക്കുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.