ടിപി രാമകൃഷ്ണൻ പുതിയ എൽഡിഎഫ് കൺവീനർ; ഔദ്യോഗികമായി അറിയിച്ച് സിപിഎം


ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ കാര്യം ഔദ്യോഗികമായി അറിയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ പി ജയരാജന് പകരം ടിപി രാമകൃഷ്ണന് എൽഡിഎഫ് കൺവീനറുടെ ചുമതല നൽകി. ഒന്നാം പിണറായി മന്ത്രിസഭയിൽ എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്നു ടിപി രാമകൃഷ്ണൻ

എൽഡിഎഫിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൂർണമായി കേന്ദ്രീകരിക്കുന്നതിന് ഇപി ജയരാജന് പരിമിതികളുണ്ടായിരുന്നതായി എംവി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇപി നടത്തിയ പ്രസ്താവനകളും പാർട്ടി പരിശോധിച്ചു. ജയരാജനെതിരെ സ്വീകരിച്ചത് സംഘടനാ നടപടിയല്ലെന്നും എംവി ഗോവിന്ദൻ വിശദീകരിച്ചു


أحدث أقدم