ഇനി വിവാഹ സര്‍ട്ടിഫിക്കറ്റിലും പേര് തിരുത്താം; ഉത്തരവിറക്കുമെന്ന് മന്ത്രി




കോട്ടയം: ഗസറ്റില്‍ പേരുമാറ്റിയാല്‍ ഇനി വിവാഹ രജിസ്റ്ററിലെയും സര്‍ട്ടിഫിക്കറ്റിലെയും പേര് തിരുത്താം. കോട്ടയം ജില്ലാ തദ്ദേശ അദാലത്തില്‍ മന്ത്രി എം ബി രാജേഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കറുകച്ചാല്‍ പനയ്ക്കവയലില്‍ പി ഡി സൂരജ് നല്‍കിയ അപേക്ഷയിലാണ് നിരവധി പേര്‍ക്ക് ആശ്വാസമാകുന്ന തീരുമാനം. ഇതിനായി ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു. ഗസറ്റിലെ പേരുമാറ്റമനുസരിച്ച് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിലും അതിന്റെ അടിസ്ഥാനത്തില്‍ ജനന സര്‍ട്ടിഫിക്കറ്റിലും മാറ്റം വരുത്താന്‍ നിലവില്‍ സൗകര്യമുണ്ട്. എന്നാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ ഇത് സാധ്യമായിരുന്നില്ല.

പേര് മാറ്റിയതായി കാണിക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റിനൊപ്പം ഗസറ്റ് വിജ്ഞാപനം വയ്ക്കുക മാത്രമാണ് ചെയ്യുന്നത്. വിസ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇതുമൂലം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

أحدث أقدم