സ്വകാര്യ ബസ്സിന്റെ ഹൈഡ്രോളിക് ഡോറിന് ഇടയിൽപ്പെട്ട് +1 വിദ്യാർത്ഥിക്ക് പരുക്ക്, വേദന കൊണ്ട് പുളഞ്ഞ 16 കാരിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടതായി പരാതി ,രാവിലെ 7.30 ഓടെയായിരുന്നു സംഭവം.



പൂനൂർ : കട്ടിപ്പാറ - താമരശ്ശേരി റൂട്ടിൽ ഓടുന്ന ഗായത്രി എന്ന ബസ്സിൽ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വീടിനു സമീപത്തെ സ്റ്റോപ്പിൽ നിന്നും ബസ്സിൽ കയറിയ പന്നൂർ ഹയർ സെക്കന്റെ റി  സ്കൂൾ +1 വിദ്യാർത്ഥിനി ആയിഷ റിഫക്കാണ്  പരുക്കേറ്റത്.  തന്റെ വീടിനു സമീപത്തെ കാർഗിൽ എന്ന സ്റ്റോപ്പിൽ നിന്നുമായിരുന്നു വിദ്യാർത്ഥിനി ബസ്സിൽ കയറിയത്, തിരക്കു കാരണം ഡോർ സ്റ്റപ്പിൽ നിന്നും അകത്തേക്ക് കയറാൻ സാധക്കാതെ നിന്ന വിദ്യാർത്ഥിനി സ്റ്റപ്പിൽ തൂങ്ങി നിൽക്കുംമ്പോൾ ദേഹത്തേക്ക് ഡോർ ജാമാവുകയായിരുന്നു.കൈ കൊണ്ട് തള്ളിയെങ്കിലും നീങ്ങാതെ വന്നപ്പോൾ കരഞ്ഞ് ഇറങ്ങണം എന്നു പറഞ്ഞ കുട്ടിയെ രണ്ടു സ്റ്റോപ്പ് അകലെ കമ്പിവേലിമ്മൽ എന്ന  വിജനമായ സ്ഥലത്ത് ഇറക്കിവിട്ട് തിരിഞ്ഞുനോക്കാതെ ഡ്രൈവർ ബസ്സെടുത്ത് പോകുകയായിരുന്നു.



أحدث أقدم