1117 ബസുകളുടെ കാലാവധി രണ്ട് വർഷത്തേക്ക് കൂടി കൂട്ടി നൽകി കെഎസ്ആർടിസി


കെഎസ്ആർടിസി ബസുകളുടെ കാലാവധി നീട്ടി ഗതാഗത വകുപ്പ്. തിങ്കളാഴ്ച 15 വർഷം പൂർത്തിയാകുന്ന 1117 ബസുകളുടെ കാലാവധിയാണ് രണ്ട് വർഷത്തേക്ക് കൂട്ടി നൽകിയത്. ബസുകൾ ഒരുമിച്ച് പിൻവലിക്കുന്നത് യാത്രാ ക്ലേശമുണ്ടാക്കുമെന്ന കാരണത്താലാണ് ഈ തീരുമാനം.

കെഎസ്ആർടിസിയുടെ മറ്റ് 153 വാഹനങ്ങളുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. 15 വർഷത്തിലധികം കെഎസ്ആർടിസി വാഹനങ്ങളുടെ കാലാവധി നേരത്തെ സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. രണ്ട് വർഷത്തേക്ക് കൂടി കാലാവധി നീട്ടണമെന്ന് കെഎസ്ആർടിസി എംഡി സർക്കാരിനോട് അഭ്യർഥിച്ചിരുന്നു.

അല്ലാത്തപക്ഷം സെപ്റ്റംബർ 30ന് ശേഷം കോർപ്പറേഷന്റെ 1270 വാഹനങ്ങൾ നിരത്തിലിറക്കാൻ കഴിയാതെ വൻ പ്രതിസന്ധിക്കിടയാക്കുമെന്നും കെഎസ്ആർടിസിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും അറിയിച്ചിരുന്നു.

 
أحدث أقدم