ഓണക്കാലത്ത് വമ്പന്‍ നേട്ടം കൊയ്ത് സപ്ലൈക്കോ. 123. 56 കോടിയുടെ വിറ്റുവരവാണ് സപ്ലൈക്കോ നേടിയത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഉത്രാട ദിവസം വരെയുള്ള കണക്കാണിത്. ഇതില്‍ 66.83 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിറ്റുവരവിലൂടെ നേടിയതാണ്. സബ്‌സിഡിയിതര സാധനങ്ങളിലൂടെ ലഭിച്ചത് 56.73 കോടി രൂപയാണ്. 26.24 ലക്ഷം പേര്‍ സാധനങ്ങള്‍ വാങ്ങാന്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളെ ആശ്രയിച്ചു.ഓണത്തോടനുബന്ധിച്ചു നടത്തിയ ജില്ലാ ഫെയറുകളും വന്‍ വിജയമായിരുന്നു. 14 ജില്ലാ ഫെയറുകളില്‍ നിന്ന് 4.03 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായി.
ഓണക്കാലത്തെ സപ്ലൈക്കോയുടെ വിറ്റുവരവ് 123. 56 കോടി….
Jowan Madhumala
0
Tags
Top Stories